പി.പ്രസാദിന് പൗര സ്വീകരണം
Monday 16 March 2026 11:56 PM IST
ചേർത്തല: മന്ത്രി പി.പ്രസാദിന് കരുവാ വികസന സമിതിയുടെ നേതൃത്വത്തിൽ പൗര സ്വീകരണം സംഘടിപ്പിച്ചു.കരുവ എൽ.പി സ്‌കൂളിൽ നടന്ന സമ്മേളനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു.നടൻ അനൂപ് ചന്ദ്രൻ വിശിഷ്ടാതിഥിയായി.നഗരസഭ ചെയർമാൻ എസ്.സോബിൻ അദ്ധ്യക്ഷത വഹിച്ചു.എൻ ദീപു,നഗരസഭാ വൈസ് ചെയർപേഴ്സൺ എൻ. എൽ.വത്സലകുമാരി,സി.ആർ.സുരേഷ്,എ.എം.സതീശൻ,എം.എസ്.സിബി,വി. കെ.സാനു,പ്രീത രാജേഷ്,ബീന നടേശ്,പി.മുകേഷ് കുമാർ,ജോമി ചെറിയാൻ,ടെൻസൻ പുളിക്കൻ,വി.ആർ.കാർത്തികയൻ എന്നിവർ സംസാരിച്ചു.