ഭാരതീയ വിചാര കേന്ദ്രം വാർഷിക സമ്മേളനം
Monday 16 March 2026 11:57 PM IST
ചേർത്തല:ഭാരതീയ വിചാര കേന്ദ്രം ചേർത്തല സ്ഥാനീയ സമിതിയുടെ വാർഷിക സമ്മേളനം ചേർത്തല വുഡ് ലാൻഡ് ഓഡിറ്റോറിയത്തിൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എൻ.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.'വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ 'എന്നവിഷയത്തെ അടിസ്ഥാനമാക്കി സംസ്ഥാന കാര്യാദ്ധ്യക്ഷ ഡോ.എസ്.ഉമാദേവി പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ കാര്യാദ്ധ്യക്ഷൻ ഡോ. വി. ജഗന്നാഥ് അദ്ധ്യക്ഷത വഹിച്ചു.കെ.ബാലഗോപാല ഷേണായി,പി.ജയകുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.