യുവതീപ്രവേശനം വെല്ലുവിളി
Tuesday 17 March 2026 12:00 AM IST
അമ്പലപ്പുഴ : ആചാരങ്ങൾ മാറ്റിയാലും ശബരിമലയിലെ യുവതി പ്രവേശനം വെല്ലുവിളി നിറഞ്ഞതെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ. എം. വർഗീസ്. സോഷ്യ ൽജസ്റ്റിസ് ഫോറം സംഘടിപ്പിച്ച "അതുല്യ" വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. എസ്. മായാബായി അദ്ധ്യക്ഷത വഹിച്ചു. വ്യത്യസ്ത മേഖലയിൽ മികവ് തെളിയിച്ച വനിതകൾക്ക് ആദരം നൽകി. റി വർഗീസ് വാരണം അമ്മമാരേയും മനോജ് രാഘവൻ അദ്ധ്യാപകരേയും ആദരിച്ചു. കെ.ജെ.സ്റ്റെല്ല സ്ത്രീശാക്തീകരണ സന്ദേശ പ്രതീജ്ഞ ചൊല്ലിക്കൊടുത്തു. കെ. ശിവകുമാർ ജഗ്ഗു, എ.റ്റി.ജയകുമാർ,അനൂപ്. എസ്.കുമാർ,വൈ. താഹിറ,എം.മുനീറ, എസ്.തസീം എന്നിവർ പ്രസംഗിച്ചു . കെ.മല്ലിക സ്വാഗതവും വി.എസ്.ഗ്രേസ് നന്ദിയും പറഞ്ഞു .