സജ്ജം, 25,23,810 വോട്ടർമാർ ബൂത്തിലേക്ക്
പരസ്യ പ്രചരണം അവസാനിക്കുന്നത് ഏപ്രിൽ 7 ന് വൈകിട്ട് ആറിന് പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 8ന് രാവിലെ എട്ട് മുതൽ വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മദ്യനിരോധനം
തൃശൂർ: സുതാര്യവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളുംസ്വീകരിച്ചതായി കളക്ടർ ശിഖ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 9 ന് രാവിലെ 7 മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പിനുള്ള സമയം. നിലവിൽ ആകെ 25.23ലക്ഷം വോട്ടർമാരുണ്ട്. 12.99 ലക്ഷം സ്ത്രീകളും 12.23 ലക്ഷം പുരുഷന്മാരും 19 ട്രാൻസ്‌ജെൻഡറും വോട്ടർ പട്ടികയിലുണ്ട്. വോട്ടർമാരിൽ 51.5 ശതമാനം സ്ത്രീകളും 48.49 ശതമാനം പുരുഷന്മാരും ഉൾപ്പെട്ടിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ നിരീക്ഷണം ശക്തമാക്കി. നാമനിർദ്ദേശ പത്രിക സമർപ്പണം തുടങ്ങി. ആദ്യദിനത്തിൽ ആരും പത്രിക സമർപ്പിച്ചില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 4,469 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 1750 വാഹനങ്ങളും സജ്ജീകരിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ പത്ത് ദിവസം മുമ്പ് വരെയേ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാകൂ. അതിന് സമയം ഇല്ലാത്തതിനാൽ ഇനി പേര് ചേർക്കാനാകില്ല.
മണ്ഡലം തിരിച്ച് വോട്ടർമാർ
മണലൂർ 2.21 ലക്ഷം ഗുരുവായൂർ 2.17 ലക്ഷം ചേലക്കര 2.03 ലക്ഷം നാട്ടിക 2.02 ലക്ഷം വടക്കാഞ്ചേരി 2.01 ലക്ഷം കുന്നംകുളം 1.95 ലക്ഷം ഇരിങ്ങാലക്കുട 1.94 ലക്ഷം പുതുക്കാട് 1.91 ലക്ഷം ഒല്ലൂർ 1.87 ലക്ഷം കൊടുങ്ങല്ലൂർ 1.86 ലക്ഷം കൈപ്പമംഗലം 1.82 ലക്ഷം ചാലക്കുടി 1.78 ലക്ഷം തൃശൂർ 1.60 ലക്ഷം
2,839 പോളിംഗ് സ്റ്റേഷൻ
ആകെ 2,839 പോളിംഗ് സ്‌റ്റേഷൻ
കൂടുതൽ മണലൂരിൽ : 235 ബൂത്ത്
കുറവ് കുന്നംകുളത്ത് : 206 ബൂത്ത്
വനിതകളുടെ നേതൃത്വം
26 ബൂത്തുകളിൽ മോഡൽ ബൂത്ത് 20
76 പ്രശ്‌ന ബാധിത ബൂത്ത്
76 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. എല്ലാം ബൂത്തിലും വെബ്കാസ്റ്റ് സംവിധാനം. മോക്ക് പോൾ മുതൽ പോളിംഗ് അവസാനിക്കുന്നത് വരെയുള്ള കാര്യങ്ങൾ കളക്ടറേറ്റിൽ വീക്ഷിക്കാം.
പരമാവധി പോളിംഗ് ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് നടത്തുന്നത്. നൂറ് ശതമാനം പോളിംഗ് രേഖപ്പെടുത്തുന്ന ബൂത്തും ലക്ഷ്യമിടുന്നുണ്ട്. അടുത്ത ദിവസം മുതൽ ബോധവത്കരണം നടത്തും
ശിഖ സുരേന്ദ്രൻ കളക്ടർ