സെന്റ് തോമസിന് രണ്ടാം സ്ഥാനം

Tuesday 17 March 2026 12:24 AM IST

തൃശൂർ : സംസ്ഥാനതല മോഡൽ പാർലിമെന്റ് മത്സരത്തിൽ തൃശൂർ സെന്റ് തോമസ് കോളേജിന് രണ്ടാം സ്ഥാനം. കേരള സർക്കാരിന്റെ പാർലിമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മത്സരത്തിൽ ബെസ്റ്റ് പാർലിമെന്ററിയൻ ആയി മൂന്നാം വർഷ ബി.എ ഇക്കണോമിക്‌സ് വിദ്യാർത്ഥിനി പി.യു.അമൃതിനെ തെരഞ്ഞെടുത്തു.

മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. നിയമസഭ റിട്ട. അഡീഷണൽ സെക്രട്ടറി ജി.പി ഉണ്ണിക്കൃഷ്ണൻ, റിട്ട. ജോ. സെക്രട്ടറി അനിൽകുമാർ എന്നിവർ വിധികർത്താക്കളായിരുന്നു. പ്രിൻസിപ്പൽ ഫാ. കെ.എ. മാർട്ടിൻ അദ്ധ്യക്ഷനായി. പൊളിറ്റിക്കൽ വിഭാഗം മേധാവി ഡോ. ബ്ലെസി പോൾ, അധ്യാപിക ഡാലിയ വർഗീസ് എന്നിവർ നേതൃത്വം നൽകി. 60 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.