സുഹൃദ് സംഗമം ഇന്ന്
Tuesday 17 March 2026 12:29 AM IST
തൃശൂർ: തൃശൂർ നിയോജക മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണന്റെ വിജയത്തിനായി പ്രമുഖ എഴുത്തുകാരും കലാകാരന്മാരും ഒത്തുചേരുന്നു. വൈകുന്നേരം 5 മണിക്ക് അയ്യന്തോൾ കോസ്റ്റ്ഫോർഡിൽ നടക്കുന്ന സുഹൃദ് സംഗമത്തിൽ കവി പ്രൊഫ. കെ. സച്ചിദാനന്ദൻ, അശോകൻ ചരുവിൽ, ഡോ. സി.രാവുണ്ണി, കരിവെള്ളൂർ മുരളി, സി.പി. അബൂബക്കർ, ജയരാജ് വാര്യർ, ഡോ:വത്സലൻ വാതുശ്ശേരി, പ്രൊഫ: ടി.എ. ഉഷാകുമാരി, അഷ്ടമൂർത്തി, പ്രൊഫ: കാവുമ്പായി ബാലകൃഷ്ണൻ, എം.എം. സചീന്ദ്രൻ, എൻ. മൂസക്കുട്ടി, ശ്രീലത വർമ്മ, ശ്രീലത, ഡോ: സി.കെ. രത്‌നകുമാരി തുടങ്ങി നൂറിലധികം എഴുത്തുകാരും കലാകാരന്മാരും സംഗമത്തിൽ പങ്കാളികളാകും.