ആറാട്ടുപുഴ ശാസ്താവിന് പഴുക്കാമണ്ഡപം

Tuesday 17 March 2026 12:30 AM IST

ആറാട്ടുപുഴ: തിരുവാതിര വിളക്കിനും, തറക്കൽ പൂരത്തിനും ആറാട്ടുപുഴ ശാസ്താവിനെ ഇറക്കി എഴുന്നെള്ളിക്കുന്നതിന് വരിക്കപ്ലാവിന്റെ കാതലിൽ നിർമ്മിച്ച പഴുക്കാമണ്ഡപം ആറാട്ടുപുഴ ശാസ്താവിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ സമർപ്പിച്ചു. പെരുവനം കുട്ടൻ മാരാർ ദീപം തെളിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, മുല്ലപ്പിള്ളി ഗോപിനാഥൻ, കെ.പി ശങ്കരൻ ഭട്ടതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു. പഴുക്കാമണ്ഡപത്തിന്റെ മുഴുവൻ ചെലവും സമർപ്പിച്ച മുല്ലപ്പിള്ളി ഗോപിനാഥനേയും ശില്പി ശ്രീകുമാർ ശ്രീധരനേയും ആദരിച്ചു. ആറാട്ടുപുഴ മുല്ലപ്പിള്ളി പാർവ്വതി അമ്മയുടെയും ചുള്ളിപ്പറമ്പിൽ നാരായണൻ നായരുടേയും സ്മരണാർത്ഥം മകൻ ഗോപിനാഥനാണ് പഴുക്കാമണ്ഡപത്തിന്റെ മുഴുവൻ ചെലവും സമർപ്പിച്ചത്.