രഞ്ജൻ ഗൊഗൊയ് രാജ്യസഭയുടെ പടിയിറങ്ങി

Tuesday 17 March 2026 1:03 AM IST

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് ഇന്നലെ രാജ്യസഭയുടെ പടിയിറങ്ങി. രാജ്യസഭാംഗമായിരുന്ന ആറുവ‌ർഷ കാലയളവിൽ ഒരു ചോദ്യം പോലും സഭയിൽ ഉയർത്തിയില്ല. ഒരുതവണയാണ് ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചത്. 2023ൽ ഡൽഹി സർവീസസ് ബില്ലിനെ അനുകൂലിച്ചുകൊണ്ടായിരുന്നു അത്. വഖഫ് ഭേദഗതി ബിൽ,കാർഷിക ബില്ലുകൾ,പുതിയ ക്രിമിനൽ ബില്ലുകൾ തുടങ്ങിയവയിലൊന്നും മിണ്ടിയില്ല. ഹാജർനില 53% ശതമാനമാണ്. ഇന്നലെ രാജ്യസഭ രാവിലെ 11ന് ചേർന്നപ്പോൾ,ചെയർമാൻ സി.പി. രാധാകൃഷ്‌ണൻ, ഞ്ജൻ ഗൊഗൊയി വിരമിക്കുന്ന കാര്യം അറിയിച്ചു. 2020 മാർച്ച് 16നാണ് കേന്ദ്രസർക്കാർ ഗൊഗൊയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തത്. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച് നാലു മാസത്തിനകം ഇത്തരമൊരു പദവി ലഭിച്ചത് വലിയ ചർച്ചയായിരുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയത് രഞ്ജൻ ഗൊഗൊയ് അദ്ധ്യക്ഷനായ ബെഞ്ചാണ്.