30 വയസ് കഴിഞ്ഞാൽ കാത്തിരിക്കുന്നത് രാജയോഗം; ഈ ആറ് നാളുകാർക്ക് പിന്നീട് വിഷമിക്കേണ്ടി വരില്ല
Tuesday 17 March 2026 12:21 PM IST
എന്തൊക്കെ ചെയ്തിട്ടും ജീവിതം പച്ചപിടിക്കുന്നില്ലെന്ന് വിഷമിക്കുന്ന ധാരാളം ചെറുപ്പക്കാരുണ്ട്. ജനനനക്ഷത്രത്തിലെ ദോഷഫലങ്ങളാകാം ഇതിനുകാരണം. ചില നാളുകാർക്ക് പ്രത്യേക വയസിനുശേഷമായിരിക്കും രാജയോഗം ആരംഭിക്കുന്നത്. അത്തരത്തിൽ 30 വയസിനുശേഷം ജീവിതത്തിൽ ഉയർച്ചയുണ്ടാകുന്ന നക്ഷത്രങ്ങൾ ഇവയാണ്.
- കാർത്തിക: അഗ്നിയാണ് കാർത്തിക നക്ഷത്രത്തിന്റെ ദേവത. ഏതുമേഖലയിലും ജ്വലിക്കുന്ന നക്ഷത്രക്കാർ എന്നാണ് ഈ നാളുകാരെ വിശേഷിപ്പിക്കുന്നത്. ഇവർ തേജ്വസികളും പ്രഭുതുല്യരും വിദ്യയും ധനവുമുള്ളവരുമായിരിക്കും. എതിർപ്പുകളെ അവഗണിച്ച് എന്ത് ത്യാഗം സഹിച്ചും ഇവർ ലക്ഷ്യത്തിലെത്തിച്ചേരും.
- രേവതി: എല്ലാ ആശയങ്ങളെയും സ്വീകരിച്ച് പ്രവർത്തിപഥത്തിൽ കൊണ്ടുവരും. കഠിനമായ ഏത് പ്രശ്‌നവും പരിഹരിക്കാനുള്ള കഴിവുണ്ട്. കഠിന പരിശ്രമത്താൽ എല്ലാ മേഖലയിലും വിജയിക്കും.
- അവിട്ടം: സ്വാഭാവികമായി നല്ല ആരോഗ്യമുള്ളവരും പണം സമ്പാദിക്കുന്നവരിൽ മിടുക്കരുമാണിവർ. രഹസ്യം സൂക്ഷിക്കുന്നതിൽ മികവ്. വളരെ വേഗം തീരുമാനമെടുക്കാൻ കഴിവുള്ളവർ. ഇക്കൂട്ടരുടെ സാമ്പത്തികരംഗം സ്ഥിരതയുള്ളതായിരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും.
- ഉത്രാടം: യൗവനത്തിന്റെ രണ്ടാംഘട്ടം മുതലാണ് ഇക്കൂട്ടർക്ക് ജീവിതത്തിൽ പുരോഗതിയുണ്ടാകുന്നത്. 30 വയസിനുശേഷം ഇവരുടെ സമ്പാദ്യം വർദ്ധിക്കും.
- മകം: ജീവിതത്തിന്റെ തുടക്കകാലം ക്ളേശകരമാണെങ്കിലും പിന്നീട് തൊട്ടതെല്ലാം പൊന്നാകും. കുടുംബത്തിന്റെ ഉയർച്ച ഇക്കൂട്ടരിലൂടെയായിരിക്കും. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദമുണ്ടാകും.
- തിരുവാതിര: ധനസമ്പാദനത്തിൽ അതീവ ശ്രദ്ധയുള്ളവരും അനേകം വിഷയങ്ങളിൽ പരിജ്ഞാനമുള്ളവരുമാണിവർ. വളരെ ബുദ്ധിയുള്ളവരാണിവർ. 32 വയസുമുതൽ 42 വയസുവരെ മികച്ച സമയമാണ്.