മെഡിക്കൽ ക്യാമ്പ് നടത്തി
Wednesday 18 March 2026 1:39 AM IST
കട്ടപ്പന : കാഞ്ചിയാർ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ ഉദ്ഘാടനം ചെയ്തു. ശ്വാസകോശ വിദഗ്ദ്ധ ഡോ. സാറ, ഡോ. അമൽ ജോ, ഹെൽത്ത് ഇൻസ്‌പെക്ടർ ലത ഡി, അനീഷ് ജോസഫ്, വിജിത വി .എസ്, നിഖിത സുനിൽ, മിഥുൻ, ജയ ടി പി, ജിഷ, ധന്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ജയ്‌മോൻ അഴകൻ പറമ്പിൽ, പഞ്ചായത്തംഗങ്ങളായ സന്ധ്യ ജയൻ, ആലിസ് സെൻ, ജെയിംസ് മാത്യു, ചന്ദ്രൻ നാഗൻ, ജോസഫ് മൂഴയിൽ തുടങ്ങിയവർ പങ്കെടുത്തു.