അനുമോദിച്ചു
Wednesday 18 March 2026 1:24 AM IST
തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ 457-ാം റാങ്ക് നേടിയ ബാലരാമപുരം സ്വദേശി അരുണിമ.എം.എസിനെ ബാലരാമപുരം ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.ജമാഅത്ത് പ്രസിഡന്റ് എം.എം.ഇ.സലിം അദ്ധ്യക്ഷത വഹിച്ചു.ചീഫ് ഇമാം അബ്ദുൾ റഹീം അൽകൗസരി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്,മുൻ ജമാഅത്ത് പ്രസിഡന്റ് എ.എം.മസൂദ്,അസിസ്റ്റന്റ് ഇമാം ഫത്തഹുദ്ധീൻ എന്നിവർ പങ്കെടുത്തു.