ശ്രീരാമനവമി

Tuesday 17 March 2026 7:46 PM IST

തിരുവനന്തപുരം: കോട്ടയ്ക്കകത്ത് രാമസ്വാമി കോവിൽ തെരുവിൽ ആണ്ടുതോറും നടത്തിവരുന്ന ശ്രീരാമനവമി നാളെ മുതൽ 27വരെ നടക്കും. ഈ ദിവസങ്ങളിൽ രാവിലെ ഗണപതിഹോമം, രാമായണ മൂലപാരായണം,വിശേഷാൽ പൂജ എന്നിവയും വൈകിട്ട് 7മുതൽ 8വരെ രാമായണ ഉപന്യാസവും ഉണ്ടായിരിക്കുമെന്ന് ശ്രീരാമനവമി ചാരിറ്രബിൾ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.