അൾട്രാവയലറ്റ് എക്സ്പീരിയൻസ് സെന്റർ
Wednesday 18 March 2026 1:05 AM IST
നേമം: അൾട്രാവയലറ്റിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ എക്സ്പീരിയൻസ് സെന്റർ വെള്ളായണിയിൽ സി.ഇ.ഒ നാരായൺ സുബ്രമണ്യം സെന്റർ ഉദ്ഘാടനം ചെയ്തു. ഇവിടെ എക്സ്-47 ക്രോസ്ഓവർ, എഫ് 77എസ് സീരീസ് ഇലക്ട്രിക് ബൈക്കുകൾ ലഭ്യമാണ്.
ഡീലർ പങ്കാളിയായ പോപ്പുലർ റീട്ടെയിൽ കോർപ്പറേഷനുമായി സഹകരിച്ചാണ് തിരുവനന്തപുരത്തെ പുതിയ യുവി സ്പേസ് സ്റ്റേഷൻ ആരംഭിച്ചത്. ബാറ്ററിക്കായി മാസം വെറും 2499 രൂപ മുതൽ ആരംഭിക്കുന്ന വരിസംഖ്യ നൽകാം.
പോപ്പുലർ മോട്ടോർ കോർപറേഷൻ ഡയറക്ടർ,ജോർജ് കെ. സാജു,ജോജോ ജോർജ്,നിരജ് രാജ്‌മോഹൻ,ഗോപിക എന്നിവർ പങ്കെടുത്തു.