ചിത്രപ്രദർശനം
Wednesday 18 March 2026 1:55 AM IST
തിരുവനന്തപുരം: മ്യൂസിയം ആർട്ട് ഗ്യാലറിയിൽ 'എന്റെ തിരുവനന്തപുരം" എന്ന പേരിൽ ചിത്രപ്രദർശനം ആരംഭിച്ചു.കാട്ടൂർ ജി.നാരായണപിള്ള ഉദ്‌ഘാടനം ചെയ്തു. 27 ചിത്രകാരന്മാർ അനന്തപുരിയെ തങ്ങളുടെ വീക്ഷണത്തിൽ ക്യാൻവാസിലാക്കിയ ചിത്രപ്രദർശനമാണ്.ലീഫ് ആർട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്.22ന് സമാപിക്കുമെന്ന് ക്യൂറിയേറ്റർ എസ്.എം.രഞ്ജു ലീഫ് അറിയിച്ചു.