പെരുമ്പ സ്കൂൾ 120-ാം വാർഷികാഘോഷം
Tuesday 17 March 2026 10:17 PM IST
പയ്യന്നൂർ:പെരുമ്പ ജി.എം.യു.പി.സ്‌കൂളിന്റെ 120ാം വാർഷികത്തിന് തുടക്കമായി. നഗരസഭാംഗം വി.കെ.പി. ഇസ്മയിലിന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്രതാരം പി.പി.കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പ്രദീപൻ മുഖ്യാതിഥിയായിരുന്നു. വി.ടി.രഞ്ജിത്ത്, കെ.പവിത്രൻ,സജിത കലേഷ്, സി.എം.വിനയചന്ദ്രൻ , വി.പ്രമോദ്, ടെസ്സി മരിയ,എം.പി.ഫൽഗുനൻ, കെ.ദിബേഷ് , അബ്ദുൾ സലാം സംസാരിച്ചു.
മൈലാഞ്ചി ഫെസ്റ്റ് , ഇഫ്താർ സംഗമം , ഫുട്‌ബോൾ മത്സരം എന്നിവ നടന്നു. പഠനോത്സവം , സാഹിത്യോത്സവം, പൂർവ്വാദ്ധ്യാപക വിദ്യാർഥി സംഗമം തുടങ്ങി വിവിധ കലാസാംസ്‌ക്കാരിക പരിപാടികൾ തുടർന്ന് നടക്കും. വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ സി എം.വിനയചന്ദ്രനുള്ള യാത്രയയപ്പ് സമ്മേളനം, കലാപരിപാടികൾ എന്നിവ ഏപ്രിൽ നാലിന് നടക്കും.