അമ്പലമുക്കിലെ പൈപ്പ് പൊട്ടൽ: ജലവിതരണം പൂർണതോതിലായില്ല
Wednesday 18 March 2026 3:46 AM IST
തിരുവനന്തപുരം: അമ്പലമുക്ക് ജംഗ്ഷനിലെ പൈപ്പ് പൊട്ടലിനെ തുടർന്ന് തടസപ്പെട്ട ജലവിതരണം സാധാരണ നിലയിലായില്ല.അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ പുലർച്ചെ കുഴി മൂടിയെങ്കിലും വാൽവുകൾ പൂർണ ശേഷിയിൽ തുറന്നിട്ടില്ല.ഇതുമൂലം ഒരാഴ്ചയോളം ഭാഗികമായിരിക്കും ജലവിതരണം നടത്തുകയെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.ശനിയാഴ്ചയാണ് 900 എം.എം പി.എസ്.സി പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായത്. ഇതുമൂലം കഴക്കൂട്ടം,ചന്തവിള,കാട്ടായിക്കോണം, ശ്രീകാര്യം,ചെറുവയ്ക്കൽ,ചെല്ലമംഗലം,ചെമ്പഴന്തി,പൗഡിക്കോണം, ഞാണ്ടൂർകോണം,സൈനിക് സ്‌കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം,പാങ്ങപ്പാറ,പള്ളിത്തുറ, ആറ്റിപ്ര,പൗണ്ടുകടവ്,ആക്കുളം,കുളത്തൂർ,അലത്തറ,കുഴിവിള,കേശവദാസപുരം, ഇടവക്കോട്,പട്ടം,ഉള്ളൂർ,മുട്ടട വാർഡുകളിലാണ് ജലവിതരണം തടസപ്പെട്ടത്.