അപു ജോൺ ജോസഫ് (തൊടുപുഴ)

Wednesday 18 March 2026 12:50 AM IST

കേരള കോൺഗ്രസ് സംസ്ഥാന കോ- ഓർഡിനേറ്റർ. ഐ.ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ്. 53 വയസ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ബിരുദം നേടിയ ശേഷം തിരുവനന്തപുരം ടെക്‌നോ പാർക്കിൽ ജോലി ചെയ്തു. പിന്നീട് സ്വിറ്റ്സർലൻഡിൽ ഐ.ടി കമ്പനിയിൽ ഏഴ് വർഷം ജോലി ചെയ്തു. തിരികെ നാട്ടിലെത്തിയ ശേഷം പാർട്ടി പ്രവർത്തനവും കൃഷിയും തുടർന്നു. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗം, പാർട്ടി ഉന്നതാധികാരസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ, അനുജന്റെ ഓർമയ്ക്കായി രൂപീകരിച്ച ജോക്കുട്ടൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ഭാര്യ: ഡോ. അനു ജോർജ്, മക്കൾ: ജോസഫ് പി. ജോൺ, ജോർജ് പി. ജോൺ.