'മഴയോട് എന്തുപറയും' പ്രകാശനം ഇന്ന്

Wednesday 18 March 2026 8:15 AM IST

കുട്ടനാട്: കവി ലിജു വിദ്യാധരൻ മാമ്പുഴക്കരിയുടെ മഴയോട് എന്തു പറയും എന്ന കവിതാസമാഹാരം മാമ്പുഴക്കരി പി.പ്രകാശ് സ്മാരക ഹാളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് നടക്കുന്ന ചടങ്ങിൽ രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി പ്രകാശനം ചെയ്യും. കവി ശാലിനി തോട്ടപ്പള്ളി ആദ്യ പ്രതി ഏറ്റുവാങ്ങും. ബൈജു കാരാഞ്ചേരിൽ പുസ്തകം പരിചയപ്പെടുത്തും. സാമൂഹ്യ,​ സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുക്കും