കണ്ടമംഗലം ക്ഷേത്രോത്സവം: എണ്ണയും ചക്കരയും സമർപ്പിച്ചു

Wednesday 18 March 2026 7:19 AM IST

ചേർത്തല: മതസൗഹാർദ്ദത്തിന്റെ സന്ദേശം നൽകുന്നതാണ് കണ്ടമംഗലം ക്ഷേത്രോത്സവം. ഉത്സവകാലത്തു ശ്രീകോവിലിന് മുന്നിൽ തെളിക്കുന്ന വിളക്കിലെ എണ്ണ പരമ്പരാഗതമായി കണ്ടമംഗലത്തെ ക്രിസ്ത്യൻ കുടുംബമായ തട്ടാപറമ്പിൽ നിന്നാണ് എത്തിച്ചിരുന്നത്.ഇക്കുറി കുടുംബത്തിലെ പുതുതലമുറയിലെ മനുമൈക്കിൾ ദേവിക്ക് മുന്നിൽ എണ്ണ സമർപ്പിച്ചു.ദേവസ്വം പ്രസിഡന്റ് എ.കെ.അനിൽകുമാർ അഞ്ചംതറ എണ്ണ ഏറ്റുവാങ്ങി മേൽശാന്തിക്ക് കൈമാറി. ക്ഷേത്രത്തിലെ പ്രധാനമായ കുട്ടികളുടെ ചിക്കര വഴിപാടിനായുള്ള ചക്കര മുസ്ലിം കുടുംബമായ ഐക്കനാട്ടുചിറയിൽ നിന്നാണ് നൽകിയിരുന്നത്. കുടുംബത്തിലെ ജമീലയാണ് ചക്കര സമർപ്പിച്ചത്.ക്ഷേത്രം മേൽശാന്തി ചന്ദ്രദാസ് ശാന്തി,ക്ഷേത്രസമിതി പ്രസിഡന്റ് എ.കെ. അനിൽകുമാർ അഞ്ചംന്തറ,വൈസ് പ്രസിഡന്റ് തിലകൻ കൈലാസം,സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്,ഖജാൻജി പി.എ.ബിനു,സ്‌കൂൾ മാനേജർ കെ.പി.ആഘോഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.