ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി മകളെയും ഭാര്യയേയും മർദ്ദിച്ചു
Wednesday 18 March 2026 7:22 AM IST
അമ്പലപ്പുഴ : തകഴിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനെത്തുടർന്ന് പോക്സോ കേസിൽ റിമാൻഡിലായ പിതാവ് ജാമ്യത്തിലിറങ്ങി, മകളെ ആക്രമിക്കാൻ ശ്രമിച്ചു. കേസിൽ ഇയാൾക്ക് അനുകൂലമായി മൊഴി നൽകാൻ വിസമ്മതിച്ച ഭാര്യയെ മർദ്ദിച്ചു. ഓടി കൂടിയ പരിസരവാസികളോട് കേസിൽ സാക്ഷി പറയരുതെന്ന് വെട്ടരിവാൾ കാട്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഭാര്യയുടെ പരാതിയിൽ കേസെടുത്ത അമ്പലപ്പുഴ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു.