പുഞ്ചകൃഷി വിളവെടുപ്പ്

Tuesday 17 March 2026 11:27 PM IST

മുഹമ്മ: മുഹമ്മ മേഖല പെരുന്തുരുത്തുകരി പാടശേഖരസമിതി നേതൃത്വത്തിൽ പുഞ്ചകൃഷി വിളവെടുപ്പ് നടത്തി. കൊയ്ത്തുദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ.നസീമ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ടി .കെ .മോഹൻദാസ്, മുഹമ്മ മേഖല പെരുന്തുത്ത് കരി പ്രസിഡന്റ് സി.എ.ജയശ്രീ, സെക്രട്ടറി ബി.വിനിത , മുഹമ്മ കൃഷി ഓഫീസർ പി.എം.കൃഷ്ണ, അസി.കൃഷി ഓഫീസർ സജീവ് കുമാർ ,കൃഷി അസിസ്റ്റന്റ് ഗിരീഷ്, മുൻ പഞ്ചായത്തംഗം എം.ചന്ദ്ര , കർഷകർ എന്നിവർ പങ്കെടുത്തു.