സത്യവാങ്‌മൂലം വാങ്ങണം

Tuesday 17 March 2026 11:41 PM IST

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ അച്ചടിക്കാൻ ഏൽപ്പിക്കുന്നവരിൽ നിന്നും അച്ചടിശാല ഉടമസ്ഥരും മാനേജർമാരും സത്യവാങ്‌മൂലം വാങ്ങണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അലക്‌സ് വർഗീസ് അറിയിച്ചു. അച്ചടിക്കുന്ന സാമഗ്രികളിൽ അച്ചടിശാലയുടെ പേര്, പ്രസിദ്ധീകരിക്കുന്ന വ്യക്തിയുടെ പേരും വിലാസവും, കോപ്പികളുടെ എണ്ണം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അച്ചടി പൂർത്തിയാക്കി മൂന്ന് ദിവസത്തിനകം പ്രചാരണ സാമഗ്രികളുടെ രണ്ട് കോപ്പികളും സത്യവാങ്‌മൂലത്തിന്റെ പകർപ്പും അതത് നിയമസഭാ മണ്ഡലങ്ങളിലെ അസി.എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർക്ക് നൽകണം.