കരൾ മാറ്റിവച്ച ധ്രിയ ആരോഗ്യവതിയായി വീട്ടിലേക്ക്
തിരുവനന്തപുരം: ജന്മനാ ബാധിച്ച കരൾരോഗത്തെ അതിജീവിച്ച് ആറുമാസം പ്രായമുള്ള ധ്രിയ പൂർണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങുന്നു. കിംസ്ഹെൽത്തിൽ നടന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയാണ് ധ്രിയയ്ക്ക് പുതുജീവൻ ലഭിച്ചത്.വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച,പത്തുമാസം പ്രായമുണ്ടായിരുന്ന ആലിനിന്റെ കരളാണ് ധ്രിയയ്ക്ക് നൽകിയത്.ഇതോടെ ആലിൻ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി.
കരളിൽ നിന്ന് പിത്താശയത്തിലേക്ക് പിത്തരസം എത്തിക്കുന്ന നാളികളിലെ തടസം മൂലമുണ്ടാകുന്ന 'ബിലിയറി അത്രേസിയ' എന്ന രോഗാവസ്ഥ നേരത്തെ ധ്രിയയ്ക്ക് സ്ഥിരീകരിച്ചിരുന്നു.ലോകത്ത് 70,000 നവജാതശിശുക്കളിൽ ഒരാളെ ഈ രോഗം ബാധിക്കാറുണ്ട്.കരൾ മാറ്റിവയ്ക്കലായിരുന്നു ഏകമാർഗം.
കിംസ്‌ഹെൽത്തിലെ മൾട്ടിവിസറൽ ട്രാൻസ്‌പ്ലാന്റ്,ഹെപ്പറ്റോബിലിയറി,പാൻക്രിയാറ്റിക് ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി വിഭാഗം മേധാവി ഡോ.ഷിറാസ് അഹമ്മദ് റാഥർ,ചീഫ് കോഓർഡിനേറ്റർ ഡോ.ഷബീറലി.ടി.യു എന്നിവരുടെ നേതൃത്വത്തിലാണ് ധ്രിയയെ 12 മണിക്കൂർ നീണ്ട അതിസങ്കീർണമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
ശസ്ത്രക്രിയയെത്തുടർന്ന് കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുകയും കരളിന്റെ പ്രവർത്തനം സാധാരണ നിലയിലായി. ഹെപ്പറ്റോബിലിയറി, പാൻക്രിയാസ് ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗം കൺസൾട്ടന്റ് ഡോ.വർഗീസ് എൽദോ,അനസ്‌തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ.ഹാഷിർ.എ,ഡോ.പ്രിജിത്ത്.ആർ.എസ്,ഡോ.അഭിജിത്ത് ഉത്തമൻ,ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.മധു ശശിധരൻ,പീഡിയാട്രിക് ഗ്യാസ്ട്രോ എൻട്രോളജി,ഹെപ്പറ്റോളജി ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അനു കെ.വാസു,ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.മനീഷ് കുമാർ യാദവ്,ഇമേജിംഗ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.മനോജ്.കെ.എസ്,പീഡിയാട്രിക്‌സ് വിഭാഗം കൺസൾട്ടന്റും ചീഫ് ഇന്റൻസിവിസ്റ്റുമായ ഡോ.ഷിജു കുമാർ.സി എന്നിവരും ചികിത്സാ സംഘത്തിന്റെ ഭാഗമായി.
ക്യാപ്ഷൻ: കിംസ്‌ഹെൽത്ത് ചെയർമാൻ ഡോ.എം.ഐ.സഹദുള്ള ധ്രിയയുടെ മാതാപിതാക്കളായ വിദ്യ,ബൈജു കുമാർ എന്നിവർക്കൊപ്പം കേക്ക് മുറിക്കുന്നു