ആലങ്കോടിന്റെ സ്ഥാനാർത്ഥിത്വം പ്രത്യാശ നൽകുന്നു : സച്ചിദാനന്ദൻ

Wednesday 18 March 2026 12:06 AM IST

തൃശൂർ : മത വിദ്വേഷത്തിന്റെ പേരിൽ മുതലാളിത്തത്തെ പ്രയോഗവത്കരിക്കുന്ന നാട്ടിൽ പ്രതിരോധം ഒരു മഹത്തായ ബാദ്ധ്യതയായി മാറുന്നുവെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ പറഞ്ഞു. ആലങ്കോട് ലീലാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിൽ ആഹ്‌ളാദം പ്രകടിപ്പിക്കാനെത്തിയ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റയ്ക്ക് പോയി നിർഭയനായി പറയാനുള്ള സത്യം വിളിച്ച് പറയണം. നിയമസഭയിൽ കവിയുടെ സ്ഥാനം വേണ്ട വിധം പ്രയോജനപ്പെടുത്താൻ ലീലാകൃഷ്ണന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അശോകൻ ചരുവിൽ, ജയരാജ് വാര്യർ, ടി.എ.ഉഷാകുമാരി, ഡോ.സി.രാവുണ്ണി ,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ഡോ.എം.എൻ.വിനയകുമാർ, സി.വി.പൗലോസ്, സോമൻ താമരക്കുളം, അഡ്വ.വി.ഡി.പ്രേം പ്രസാദ്, എം.എം.സചീന്ദ്രൻ, ഇ.എം.സതീശൻ, സ്വർണ്ണലത, കെ.ജി.ശിവാനന്ദൻ, വിശ്വഭദ്രാനന്ദ ശക്തി ബോധി, എം.ഹരിദാസ്, ഡോ.ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം യുവ കലാസാഹിതി സംസ്ഥാന നേതാക്കൾ ആലങ്കോട് ലീലാകൃഷ്ണന് കൈമാറി.