നെതന്യാഹുവിന്റെ പുതിയ ചിത്രം പങ്കുവച്ച് ഇസ്രയേൽ

Wednesday 18 March 2026 1:35 AM IST

ടെൽഅവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ പുതിയ ചിത്രം പങ്കുവച്ച് പ്രധാനമാന്ത്രിയുടെ ഓഫീസ്. ഇന്നലെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇറാൻ നേതൃത്വത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സൈനിക നടപടിക്ക് നേതൃത്വം നൽകുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ ചിത്രമാണ്

പങ്കുവച്ചത്. നെതന്യാഹുവിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് നാടകീയമായ ഈ നീക്കം.

ഇറാന്റെ ആക്രമണങ്ങളിൽ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരനിലയിലാകുകയോ ചെയ്തതായി സൂചിപ്പിക്കുന്ന, സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉൾപ്പെടെയുള്ള ഓൺലൈൻ ഊഹാപോഹങ്ങൾക്കിടയിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇസ്രയേലും സ്വതന്ത്ര പരിശോധകരും ഈ അഭ്യൂഹങ്ങൾ നിഷേധിക്കുകയും പ്രധാനമന്ത്രി ജീവനോടെയുണ്ടെന്നും ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

എ.ഐയെന്നും ഡീ​പ്പ് ​ഫേ​ക്കെന്നും പ്രചരണം

ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​പുറത്തുവന്ന വീഡിയോയിൽ നെ​ത​ന്യാ​ഹു​വി​ന്റെ​ ​കൈ​യി​ൽ​ ​ആ​റ് ​വി​ര​ലു​ക​ൾ​ ​ഉ​ണ്ടെ​ന്ന​ ​ത​ര​ത്തി​ലെ​ ​ചി​ത്ര​ങ്ങ​ളും​ ​പ്ര​ച​രി​ച്ചിരുന്നു. നെ​ത​ന്യാ​ഹു​വി​ന് ​പ​ക​രം​ ​അ​ദ്ദേ​ഹ​വു​മാ​യി​ ​സാ​ദൃ​ശ്യ​മു​ള്ള​ ​അ​പ​ര​നെ​ ​ഉ​പ​യോ​ഗി​ച്ച് നിർമ്മിച്ച എ.​ഐ വീ​ഡി​യോ​യാ​ണെ​ന്നും​ ​റിപ്പോ‌ർട്ടുകൾ വന്നിരുന്നു.

അതിന് ജെ​റു​സ​ലേ​മി​ലെ​ ​ക​ഫേ​യി​ൽ​ ​കോ​ഫി​ ​കു​ടി​ക്കു​ന്ന​തി​ന്റെ​ ​വീ​ഡി​യോ​ ​ഞാ​യ​റാ​ഴ്ച​ ​പോ​സ്റ്റ് ​ചെ​യ്തായിരുന്നു ​നെ​ത​ന്യാ​ഹു​വി​ന്റെ​ ​മ​റു​പ​ടി.​എന്നാൽ ​വീ​ഡി​യോ​ ​ഡീ​പ്പ് ​ഫേ​ക്കാണെ​ന്ന ​ ​ആ​രോ​പ​ണം ഉയർന്നു.​ ​ഇ​തോ​ടെ​ ​നെ​ത​ന്യാ​ഹു​വി​ന്റെ​ ​സ​ന്ദ​ർ​ശ​ന​ ​ഫോ​ട്ടോ​ക​ൾ​ ​ക​ഫേ​ അധികൃതരും പു​റ​ത്തു​വി​ട്ടു.

കഴിഞ്ഞ ദിവസം ജെ​റു​സ​ലേ​മി​ൽ​ ​സാ​ധാ​ര​ണ​ക്കാ​രും​ ​സൈ​നി​ക​രു​മാ​യും നെ​ത​ന്യാ​ഹു​ ​​ ​സം​സാ​രി​ക്കു​ന്ന​തി​ന്റെ​ ​വീ​ഡി​യോ​ ​പു​റ​ത്ത് വന്നിരുന്നു.​ ​എ​ന്നാ​ൽ,​ ​ആ വീഡിയോയിലെയും ക​ഫേ​ ​സ​ന്ദ​ർ​ശ​ന​ത്തി​ന്റെ​യും​ ​നെ​ത​ന്യാ​ഹു​ ​ഒ​രേ​ ​വ​സ്ത്രം​ ​ത​ന്നെ​യാ​ണ് ​ധ​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​അ​തി​നാ​ൽ​ ​ര​ണ്ടു​ ​വീ​ഡി​യോ​ക​ളും​ ​ഒ​രേ ദിവസം​ ​​ ​ചി​ത്രീ​ക​രി​ച്ച​താ​ണോ​ ​എ​ന്നാ​ണ് ​ സമൂഹ മാദ്ധ്യമങ്ങളിലെ പുതിയ ചർച്ച. അതിന് അന്ത്യംകുറിക്കാനാണ് പുതിയ ചിത്രം പ്രധാനമാന്ത്രിയുടെ ഓഫീസ് പങ്കുവച്ചിരിക്കുന്നത്.