മൊ​ജ്ത​ബാ റഷ്യയിലെന്ന് റിപ്പോർട്ട്

Wednesday 18 March 2026 1:41 AM IST

മോസ്കോ: ഇറാന്റെ പരമോന്നത നേതാവ് മൊ​ജ്ത​ബാ​ ​ഖ​മ​നേ​യി റഷ്യയിൽ ചികിത്സയിലെന്ന് സൂചന.ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ അതീവരഹസ്യമായി റഷ്യൻ വിമാനത്തിൽ മോസ്കോയിൽ എത്തിച്ചതായും ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നുമാണ് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിയോടു ചേർന്നുള്ള സ്വകാര്യ മെഡിക്കൽ കേന്ദ്രത്തിലാണുള്ളതെന്നും പറയപ്പെടുന്നു. എന്നാൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മൊ​ജ്ത​ബായ്ക്ക്​ ഒരു കാൽ നഷ്ടപ്പെട്ടതായും കോമയിലാണെന്നും ടെഹ്റാനിൽ ചികിത്സയിലാണെന്നും യു.എസ് മാദ്ധ്യമങ്ങൾ അവകാശപ്പെടുന്നു. ഫെബ്രുവരി 28 ന് അയത്തുള്ള ഖമനേയിയുടെ മരണത്തിനിടയാക്കിയ അതേ ആക്രമണത്തിൽ മൊ​ജ്ത​ബാ​ ​ഖ​മ​നേ​യിക്ക് പരിക്കേറ്റോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ മൊ​ജ്ത​ബാ പൂർണ ആരോഗ്യവാനാണെന്നാണ് ഇറാന്റെ അവകാശവാദം

മൊ​ജ്ത​ബാ​ ​ഖ​മ​നേ​യി​ക്ക് ​യു.​എ​സ്-​ഇ​സ്ര​യേ​ൽ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​താ​യി മുൻപ്​ ​റി​പ്പോ​ർ​ട്ടു​കൾ പുറത്ത് വന്നിരുന്നു.​ ​സ്ഥാ​നാ​രോ​ഹ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ​ഇ​റാ​നി​യ​ൻ​ ​സ്‌​റ്റേ​റ്റ് ​ടി.​വി​ ​ഇ​ക്കാ​ര്യം​ ​സ്ഥി​രീ​ക​രി​ച്ച​ത്.'​റ​മ​ദാ​ൻ​ ​ജാ​ൻ​ബാ​സ്"​ ​(​റ​മ​ദാ​ൻ​ ​യു​ദ്ധ​ത്തി​ൽ​ ​ശ​ത്രു​ക്ക​ളാ​ൽ​ ​മു​റി​വേ​റ്റ​വ​ൻ​)​ ​എ​ന്നാ​ണ് ​മാ​ദ്ധ്യ​മം​ ​മൊ​ജ്‌​ത​ബാ​യെ​ ​വി​ശേ​ഷി​പ്പി​ച്ച​ത്.