ലെബനനിൽ മരണം 900 കടന്നു
തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു
ഈ മാസം ആദ്യം ലെബനനിൽ തുടങ്ങിയ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 912 പേർ കൊല്ലപ്പെട്ടതായും 2221 പേർക്ക് പരിക്കേറ്റതായി ലെബനിൻ പൊതുജനാരോഗ്യ മന്ത്രാലയം.
ബെയ്റൂട്ടിലും ടെഹ്റാനിലും പുതിയ ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം.
ബെയ്റൂട്ടിലെ വിമാനത്താവളത്തിനരികിൽ നടന്ന വ്യോമാക്രമണത്തിൽ ഒരു മരണം. ഒൻപത് പേർക്ക് പരിക്കേറ്റു.
ഗൾഫ് മേഖലയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്
പത്ത് ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും 45 ഡ്രോണുകളും തകർത്തതായി യു.എ.ഇ പ്രധിരോധ മന്ത്രാലയം അറിയിച്ചു.
ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ടു തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിൽ ഇന്നലെ 12 പേരെ യുഎഇ അറസ്റ്റ് ചെയ്തു. ബഹ്റൈനിലും വ്യാപക അറസ്റ്റ് നടന്നു.
ഇറാനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസിലെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടർ ജോ കെന്റ് രാജിവച്ചു.
ഓസ്ട്രേലിയയിൽ അഭയം തേടിയിരുന്ന ഇറാൻ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾ ഒമാനിലെത്തുമെന്ന് അധികൃതർ അറിയിച്ചു.