മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേല്പിച്ചു

Wednesday 18 March 2026 2:10 AM IST

തിരുവനന്തപുരം: മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേല്പിച്ചു.കുന്നുകുഴി വിവേകാനന്ദ നഗർ ടി.സി 27/325 ഇടയഭവനിൽ സെൽവിക്കാണ് (95) വെട്ടേറ്റത്.സംഭവത്തിനുശേഷം സ്വയം മുറിവേല്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച മകൻ ജോണി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ സെൽവിയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10ഓടെയായിരുന്നു സംഭവം.മദ്യപിച്ചെത്തിയ പ്രതി വഴക്കുണ്ടാക്കുകയായിരുന്നു.തുടർന്നാണ് വെട്ടുകത്തികൊണ്ട് അമ്മയെ വെട്ടിയത്.തുടർന്ന് ബന്ധുക്കൾ ചേർന്നാണ് സെൽവിയെ ആശുപത്രിയിൽ എത്തിച്ചത്.ഇതിന് പിന്നാലെയാണ് പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.ഗുരുതരാവസ്ഥയിലുള്ള ഇയാളെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മദ്യപാനിയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ആരോപണ വിധേയനുമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കന്റോൺമെന്റ് പൊലീസ് കേസെടുത്തു.