മുസ്ലിം ലീഗ് ഇഫ്താർ സംഗമം
Wednesday 18 March 2026 4:00 AM IST
തൊടുപുഴ: കൂട്ടായ്മയുടെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശമായി മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ലോകത്ത് ശാന്തിയും സമാധാനവും നിലനിർത്താനുള്ള പരിശ്രമങ്ങൾക്ക് ഈർജ്ജം പകരുന്നതാണ് ഇത്തരം ഒത്തുചേരലുകളെന്ന് എം.പി പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. കാരിക്കോട് നൈനാരുപള്ളി ചീഫ് ഇമാം ഹാഫിസ് നൗഫൽ കൗസരി ഇഫ്താർ സന്ദേശം നൽകി. ഓർത്തഡോക്സ് സഭാ കണ്ടനാട് ഭദ്രസനാധിപൻതോമസ് മാർ അത്തനാസിയോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, അഡ്വ. സി.കെ. വിദ്യാസാഗർ എന്നിവർ പ്രഭാഷണം നടത്തി.