ഡി.ബി കോളേജിൽ കായികമേള

Wednesday 18 March 2026 4:01 AM IST

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് കായികമേള പ്രിൻസിപ്പൽ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി ഡോ. ടി.ആർ രജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഒൻപത് ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നായി 150 ഓളം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ മാ​റ്റുരച്ചു. പൊളി​റ്റിക്കൽ സയൻസ് വിഭാഗവും മലയാള വിഭാഗവും സംയുക്ത ജേതാക്കളായി. ഗണിതശാസ്ത്ര വിഭാഗം രണ്ടാം സ്ഥാനത്തെത്തി. ഐക്യുഎസി കോഓർഡിനേ​റ്റർ ഡോ. ജി.ഹരിനാരായണൻ സമ്മാനദാനം നിർവഹിച്ചു. ഡോ. ജി.രമ്യ, ഡോ. ദീപാകുമാരി, ലിനി മറിയം മാത്യു എന്നിവർ പ്രസംഗിച്ചു. അധ്യാപകരും വിദ്യാർഥികളും പങ്കാളികളായി.