സവാളയും കട്ടൻചായയും മതി; മുടി മൂന്നിരട്ടി വേഗത്തിൽ വളരും, പരീക്ഷിച്ചവർക്കെല്ലാം ഫലം കിട്ടി

Wednesday 18 March 2026 10:51 AM IST

കാലാവസ്ഥാ മാറ്റം ചർമത്തെയും മുടിയെയും ഒരുപോലെ ബാധിക്കും. പലർക്കും മുടി അമിതമായി വരണ്ട് പൊട്ടിപ്പോകുകയും കൊഴിച്ചിൽ കൂടുകയും ചെയ്‌തിട്ടുണ്ട്. ഇതെല്ലാം മാറ്റാൻ വീട്ടിൽത്തന്നെ ചെയ്യാൻ കഴിയുന്ന എളുപ്പമാർഗമുണ്ട്. ഇത് ആഴ്‌ചയിൽ മൂന്ന് പ്രാവശ്യം ഉപയോഗിച്ചാൽ മുടിയുടെ എല്ലാ പ്രശ്‌നങ്ങളും മാറി ഇരട്ടി വേഗത്തിൽ വളരും. ഈ സ്‌പ്രേ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങളും ചെയ്യേണ്ട രീതിയും നോക്കാം.

ആവശ്യമായ സാധനങ്ങൾ

സവാള - 1

ചായപ്പൊടി - 1 ടേബിൾസ്‌പൂൺ

കറുകപ്പട്ട ഇല - 4 എണ്ണം

വെള്ളം - അര ലിറ്റർ

തയ്യാറാക്കുന്ന വിധം

ഇരുമ്പ് പാത്രത്തിൽ വെള്ളം ചൂടാക്കി അതിലേക്ക് സവാള, ചായപ്പൊടി, കറുകപ്പട്ട ഇല എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കണം. ശേഷം തണുക്കുമ്പോൾ ഈ വെള്ളം ഒരു സ്‌പ്രേ ബോട്ടിലിലാക്കുക.

ഉപയോഗിക്കേണ്ട വിധം

പല തരത്തിൽ ഈ സ്‌പ്രേ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. കുളിക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് ശിരോചർമത്തിൽ ഇത് സ്‌പ്രേ ചെയ്‌ത് നന്നായി മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോഗിക്കാതെ കഴുകി കളയാവുന്നതാണ്. അല്ലെങ്കിൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ സ്‌പ്രേ പുരട്ടി നന്നായി മസാജ് ചെയ്‌ത ശേഷം രാവിലെ കഴുകി കളയുക. അലർജി പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാത്തവർ മാത്രം ഇത് പരീക്ഷിക്കുക. ഇതുമല്ലെങ്കിൽ കുളി കഴിഞ്ഞ ശേഷം ഈ വെള്ളം തലയിലൊഴിക്കുക. ഈ മൂന്ന് രീതിയിലും ഉപയോഗിക്കാവുന്നതാണ്.