ദേവസ്വം ബോർഡ് പിരിച്ചുവിടണം
Thursday 19 March 2026 12:35 AM IST
കോട്ടയം: നിലവിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണം കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും ശബരിമലയുടെ ഭരണം ഹൈക്കോടതി ഏറ്റെടുക്കണമെന്നും ശബരിമല ശ്രീഅയ്യപ്പ ധർമ പരിഷത്ത് ദേശീയ നിർവാഹക സമിതി ആവശ്യപ്പെട്ടു. ആടിയ നെയ്യ് വിറ്റതിലും കാണിയ്ക്ക എണ്ണിയതിലും പ്രസാദമായി ഭക്തന്മാർ സമർപ്പിച്ച അരി ഉൾപ്പെടെയുള്ള നിവേദ്യ സാധനങ്ങളിലും ഉണ്ടായിട്ടുള്ള ക്രമക്കേടുകളെ ഇല്ലാതാക്കാൻ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡിന് കഴിഞ്ഞിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ചെയർമാൻ പ്രൊഫ.എൻ. രാജശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി അയർക്കുന്നം രാമൻനായർ , ചവറ സുരേന്ദ്രൻപിള്ള , തിരുപ്പൂർ മുരളി, പ്രൊഫ. ഹരിദാസ്, പരവൂർ ഉണ്ണികൃഷ്ണൻനായർ,അറുമാനൂർ ഉണ്ണികൃഷ്ണൻ, എസ്.ജി.ശിവകുമാർ പത്തനാപുരം എന്നിവർ പ്രസംഗിച്ചു.