സ്മിത സാബുവിന് ആദരവ് നൽകി

Thursday 19 March 2026 12:35 AM IST

രാമപുരം : സിവിൽ സർവീസ് പരീക്ഷയിൽ 239 -ാം റാങ്ക് നേടിയ സ്മിത സാബുവിനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് ആദരിച്ചു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. സ്മിത സാബുവിന്റെ വിജയം വിദ്യാർത്ഥി സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് അഡ്മിനിസ്‌ട്രേറ്റർമാരായ രാജീവ് ജോസഫ് , പ്രകാശ് ജോസഫ്, സാബു കദളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.