നാരീശക്തി സംഗമം 22 ന് വൈക്കത്ത്

Thursday 19 March 2026 12:36 AM IST

കോട്ടയം : കേരള വെളുത്തേടത്ത് നായർ സമുദായം വനിതാ സമാജത്തിന്റെ (കെ വി.എൻ.വി. എസ്) നാരീശക്തി സംഗമം 22 ന് വൈക്കം വ്യാപാരഭവനിൽ നടക്കും. ജില്ലാ പ്രസിഡന്റ് വിമലാ വിനോദ് അദ്ധ്യക്ഷത വഹിക്കും. കെ.വി.എൻ.എസ് സംസ്ഥാന പ്രസിഡന്റ് ഇ.എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ' വിജയശ്രീ' സ്വാശ്രയ സംഘത്തിന്റെ ഉദ്ഘാടനം വൈക്കം മുനിസിപ്പൽ ചെയർപേഴ്‌സൺ സൗദാമിനി അഭിലാഷ് നിർവഹിക്കും. സംസ്ഥാന രക്ഷാധികാരി ടി.ജി. ഗോപാലകൃഷ്ണൻ നായർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.ജയിൻ യൂണിവേഴ്‌സിറ്റി കൊച്ചിൻ ക്യാമ്പസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി.പി. രശ്മി സ്ത്രീശാക്തീകരണത്തെക്കുറിച്ച് ക്ലാസെടുക്കും. ജി.ശശികുമാർ, ദീപ്തി സജീവ്, ആശാ ഗിരീഷ്,വിദ്യാറെജി, വി.ടി.സുജാത, ആർ. പുഷ്പ തുടങ്ങിയവർ പങ്കെടുക്കും.