യോഗാ പരീശീലന ക്ലബുകൾ തുടങ്ങും

Thursday 19 March 2026 12:37 AM IST

വൈക്കം : താലൂക്ക് ഗവ.ആയുർവേദ ആശുപത്രിയുടേയും, വൈക്കം നഗരസഭയുടേയും നേതൃത്വത്തിൽ 27 വാർഡുകളിലും യോഗപരീശീലന ക്ലബുകൾ തുടങ്ങാൻ നടപടിയായി. രേഖാകൈമാ​റ്റം ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.അരുൺകുമാറിന് നൽകി നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സോണി സണ്ണി, അനീഷ്, അനൂപ്, അമ്പിളി, മാധുരി, സുശീല, രേണുക രതീഷ്, എ.സി.മണിയമ്മ, വിജിമോൾ എന്നിവർ പ്രസംഗിച്ചു.