സ്വീകരണം നൽകി
Thursday 19 March 2026 12:38 AM IST
വൈക്കം : സീനിയർ ചേംബർ ഇന്റർനാഷണൽ സംഘടനയുടെ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടിയ വൈക്കം ലീജിയൻ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബുവിന് വൈക്കം, തലയോലപ്പറമ്പ്, കുറുപ്പന്തറ, ഏറ്റുമാനൂർ, പെരുമ്പാവൂർ, പട്ടിമറ്റം, ചേർത്തല ലീജിയണുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. ദേശീയ വൈസ് പ്രസിഡന്റ് കെ.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ. സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.പി. മുരളീധരൻ, സാബു വർഗീസ്, ശ്രീകുമാർ, മനോജ് കൈമൾ, അംബുജാക്ഷൻ, സുജാത, മായ അനിൽകുമാർ, പി ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.