വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാൻഡമൈസേഷൻ ഇന്ന്

Thursday 19 March 2026 12:23 AM IST

കോട്ടയം: ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി.വി പാറ്റ് യന്ത്രങ്ങളുടെയും ഒന്നാംഘട്ട റാൻഡമൈസേഷൻ ഇന്ന് രാവിലെ 10 ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ ചേതൻ കുമാർ മീണ നിർവഹിക്കും. ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയർ മുഖേന ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള യന്ത്രങ്ങൾ തിരഞ്ഞെടുക്കും. ഇവയിൽനിന്ന് ഓരോ ബൂത്തിലേക്കുമുള്ള യന്ത്രങ്ങൾ രണ്ടാംഘട്ട റാൻഡമൈസേഷനിൽ നിർണയിക്കും. രാഷ്ടീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് റാൻഡമൈസേഷൻ.