യാത്രയയപ്പ് നൽകി

Thursday 19 March 2026 10:51 PM IST

കട്ടപ്പന : സേവനത്തിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് കെഎസ്ടിഎ കട്ടപ്പന ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പി ആർ ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകളിൽ സേവനമനുഷ്ഠിച്ച എൻ .വി ഗിരിജാകുമാരി, കെ .ജെ ത്രേസ്യമ്മ, തോമസ് ജോസഫ്, ബിജു ജോർജ്, സുരേഷ് കൃഷ്ണൻ, ലോബിൻ രാജ്, അനിത എൻ .വി, ഓമന പി .എസ്, ജിജി ബെൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ഉപജില്ലാ പ്രസിഡന്റ് സൈജു ജോസഫ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ ഉപഹാരം സമ്മാനിച്ചു. ഉപജില്ലാ സെക്രട്ടറി ഡോ. വി .ജെ പ്രദീപ്കുമാർ, അമ്പിളി ജി, അരുൺകുമാർ ദാസ്, അമ്പിളി പി ബി, ഡോ. ഫൈസൽ എ എം തുടങ്ങിയവർ സംസാരിച്ചു.