സിംബയോടൊപ്പം വീണ്ടും മോഹൻലാൽ
Thursday 19 March 2026 6:15 AM IST
സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടി മോഹൻലാൽ പങ്കുവച്ച ചിത്രം. തന്റെ വളർത്തു പൂച്ച സിംബയോടൊപ്പമുള്ള പുതിയ ചിത്രം ആണ് മോഹൻലാൽ പങ്കുവച്ചത്.നായകൾക്കും പൂച്ചകൾക്കും ഒപ്പമുള്ള ചിത്രം മോഹൻലാൽ പതിവായി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
''സിംബ പേരിനൊത്ത് ജീവിക്കുക മാത്രമല്ല, അതിനെ നിർവചിക്കുകതന്നെ ചെയ്യുന്നു" എന്ന് ചിത്രത്തിനൊപ്പം കുറിച്ചു. പുലിക്കൂട്ടിയെ പോലെയാണ് സിംബ എന്ന് ആരാധകന്റെ കമന്റ്.
എൽ 366 എന്നു താത്കാലികമായി പേരിട്ട തരുൺ മൂർത്തി ചിത്രത്തിലെ ലുക്കിൽ ആണ് മോഹൻലാൽ.