വിദ്യാർത്ഥി കൗൺസിൽ ഉദ്ഘാടനം

Wednesday 18 March 2026 9:12 PM IST

പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥി കൗൺസിൽ ഉദ്ഘാടനം ചെയ്തു. പയസ്വിനി ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകൻ ജിയോ ബേബി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി.അൽഗുർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾക്ക് കൗൺസിലിന് എല്ലാവിധ പിന്തുണയും വൈസ് ചാൻസലർ ഉറപ്പുനൽകി. രജിസ്ട്രാർ ഇൻ ചാർജ്ജ് പ്രൊഫ.വി.ബി.സമീർകുമാർ, ഡീൻ സ്റ്റുഡന്റ്സ് വെൽഫെയർ പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ.ആർ.ജയപ്രകാശ്, ഡീൻ അക്കാദമിക് പ്രൊഫ.ജോസഫ് കോയിപ്പള്ളി, കൗൺസിൽ പ്രസിഡന്റ് എം.എസ്.വിവേക്, സെക്രട്ടറി എസ്.സഞ്ജയ് എന്നിവർ സംസാരിച്ചു.