എൻ.ഡി.എ കുറ്റവിചാരണ
Wednesday 18 March 2026 9:18 PM IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് എം എൽ എക്ക് എതിരെയുളള എൻ.ഡി.എ കുറ്റവിചാരണ ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു മണ്ഡലത്തിന്റെ ചുമതലയുള്ള. ജില്ലാ ജനറൽ സെക്രട്ടറി പി.ആർ.സുനിൽ അദ്ധ്യക്ഷത വഹിച്ചു.എൻ.ഡി.എ സ്ഥാനാർത്ഥി എം.ബൽരാജ്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കൊവ്വൽ ദാമോദരൻ, മുൻ ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.ആർ.സുകന്യ, വെളളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമണി, ജനറൽ സെക്രട്ടറിമാരായ കെ.കെ.വേണുഗോപാലൻ, ശ്രീജിത്ത് പറക്കളായി, പി.പത്മനാഭൻ, , ബിജിബാബു, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് രമണി എന്നിവർ സംസാരിച്ചു. കർഷക മോർച്ച സംസ്ഥാന സെക്രട്ടറി വി.കുഞ്ഞിക്കണ്ണൻ ബളാൽ സ്വാഗതവും കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് നന്ദിയും പറഞ്ഞു.