ഒ.എൻ.വി അനുസ്മരണം 

Thursday 19 March 2026 1:24 AM IST

വർക്കല: കിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ ഒ.എൻ.വി അനുസ്മരണം 21ന് വൈകിട്ട് 4ന് മുൻസിപ്പൽ പാർക്കിൽ നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.കിസാക് പ്രസിഡന്റ് ഷോണി.ജി.ചിറവിള അദ്ധ്യക്ഷത വഹിക്കും.ഡോ.ബി.ഭുവനേന്ദ്രൻ ഒ.എൻ.വി അനുസ്മരണം നടത്തും.ഉണ്ണി.ജി.കണ്ണൻ,ശരണ്യ സുരേഷ്,സി.പ്രസന്നകുമാർ,എം.നവാസ്,പ്രദീപ് ശിവഗിരി,വർക്കല സബേശൻ,​കെ.സുരേന്ദ്രൻ,എസ്.ബാബുജി,അനിൽ വർക്കല എന്നിവർ പങ്കെടുക്കും.ഒ.എൻ.വി കവിതയായ സ്വയവരം ആസ്പദമാക്കി രാജീവ് നരിക്കൽ കഥാപ്രസംഗം അവതരിപ്പിക്കും.