റംസാൻ റിലീഫ്
Thursday 19 March 2026 1:24 AM IST
തിരുവനന്തപുരം: ഇസ്ലാം നിഷ്‌കർഷിച്ച സക്കാത്ത് സംവിധാനം പാവപ്പെട്ടവരുടെ അവകാശമാണെന്നും, അത് സമ്പന്നർ ഔദാര്യമായി നൽകേണ്ടതല്ലെന്നും കരമന മസ്ജിദ് ഇമാം ഹാഫിസ് നിഷാദ് റഷാദി അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഏർപ്പെടുത്തിയ റംസാൻ റിലീഫ് വിതരണം നിർവഹിക്കുകയായിരുന്നു ഇമാം. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.മുഹമ്മദ് ബഷീർ ബാബു,എം.എ.കരീം,ബീമാപള്ളി സക്കീർ,കെ.ഫസിൽ എന്നിവർ പങ്കെടുത്തു.