പുസ്തക പ്രകാശനം
Thursday 19 March 2026 1:50 AM IST
തിരുവനന്തപുരം: റിട്ട.ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സി.ആർ.ഗീത രചിച്ച, 'ആയുർവേദശാസ്ത്രവും പഞ്ചവിധശോധന ചികിത്സകളും' എന്ന പുസ്തകം പ്രകാശനം ചെയ്തു.ഗവ.ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ.സുനിത.വി.കെ,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടർ പ്രൊഫ.പി.ശങ്കരൻകുട്ടിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ അദ്ധ്യക്ഷത വഹിച്ചു.റിട്ട.ഡി.എം.ഒ ഡോ.അഭിലാഷ്.എ പുസ്തകം പരിചയപ്പെടുത്തി.കൊല്ലം പുത്തൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് റിട്ട.പ്രൊഫ.ഡോ.സി.രഘുനാഥൻ നായർ,ഗ്രന്ഥകാരി റിട്ട.ഡി.എം.ഒ.സി ആർ.ഗീത എന്നിവർ പങ്കെടുത്തു.റിസർച്ച് ഓഫീസർമാരായ ശ്രീകല ചിങ്ങോലി സ്വാഗതവും വിദ്യ.എസ് നന്ദിയും പറഞ്ഞു.