കല്ലാർ-മൊട്ടമൂട്-ഇടമൺപുറം പാലം യാഥാർത്ഥ്യമായി
വിതുര: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ കല്ലാർ-മൊട്ടമൂട് -ഇടമൺപുറം പാലം യാഥാർത്ഥ്യമായി. എ.എ.റഹീം എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ചാണ് പാലം നിർമ്മിച്ചത്.
പാലമില്ലാത്തതുമൂലം ആദിവാസി സമൂഹം അനുഭവിച്ച ദുരിതം ഏറെയാണ്. മഴക്കാലത്താണ് സ്ഥിതി രൂക്ഷം. നേരത്തേ നദി നീന്തികടന്നാണ് സഞ്ചാരം. അനവധി പേർ ഒഴുക്കിൽപെട്ടിട്ടുണ്ട്. ആദിവാസികൾ കാട്ടുകമ്പും, തടിയും, കമ്പിയും കൊണ്ട് താത്ക്കാലിക പാലം നിർമ്മിച്ചു. ഇതിലൂടെയാണ് വർഷങ്ങളായി ഇവർ സഞ്ചരിച്ചിരുന്നത്. പാലത്തിൽ നിന്നും വീണ് അനവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വിദ്യാർത്ഥികളാണ് ഏറെ വലയുന്നത്. പാലത്തിനായി നാട്ടുകാർ നിവേദനങ്ങൾ നൽകിയിരുന്നു, സമരപരമ്പരകളും അരങ്ങേറി.
നേരത്തേ പാലം നിർമ്മിക്കുവാൻ ഫണ്ടനുവദിച്ചെങ്കിലും നടന്നില്ല. പാലത്തിന്റെ അപര്യാപ്തതയിൽ നാട്ടുകാർ നേരിടുന്ന ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് ഫണ്ട് അനുവദിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് ഉദ്ഘാടനവും നടത്തി.
അനുവദിച്ചതുക................41 ലക്ഷംരൂപ