തണ്ണീർമുക്കം ബണ്ട് തുറക്കണം

Wednesday 18 March 2026 11:51 PM IST

ചേർത്തല: നിലവിലുള്ള കാർഷിക കലണ്ടർ പ്രകാരം മാർച്ച് 15ന് തുറക്കേണ്ടിയിരുന്ന തണ്ണീർമുക്കം ബണ്ട് ഇതുവരെയും തുറക്കാൻ നടപടി സ്വീകരിക്കാതിരിക്കുന്നത് ധീവര സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അഖില കേരള ധീവരസഭാ ചേർത്തല താലൂക്ക് കമ്മിറ്റി ആരോപിച്ചു. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയിൽ ധീവര സമൂഹത്തേയും മത്സ്യതൊഴിലാളികളെയും സമരത്തിലേക്ക് നയിക്കാതെ അടിയന്തരമായി ഉപദേശക സമിതി വിളിച്ചു ചേർത്തു ബണ്ട് തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ചേർത്തല താലൂക്ക് പ്രസിഡന്റ് എം.ആർ. ജയദേവനും സെക്രട്ടറി സുരേഷ് കരിയിലും ആവശ്യപ്പെട്ടു