ടൂറിസ്റ്റ് ബസിനെതിരെ നടപടി

Thursday 19 March 2026 12:52 AM IST

തൃശൂർ: മുൻഭാഗത്തെ ബോണറ്റിനുള്ളിൽ അമിതശബ്ദം ഉണ്ടാക്കുന്ന സ്പീക്കറുകൾ ഘടിപ്പിച്ചും കളർ ലൈറ്റ് ഘടിപ്പിച്ചും ഫിറ്റ്‌നസ് ഇല്ലാതെ സർവീസ് നടത്തിയ ജെല്ലിക്കെട്ട് എന്ന ടൂറിസ്റ്റ് ബസിനെതിരെ നടപടിയെടുത്തു. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ പി.വി.ബിജുവും അസി. ഇൻസ്‌പെക്ടർമാരായ ആർ.സുജിത്ത്, സി.എസ്.അമൽ എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടികൂടി 35,000 രൂപ പിഴ ഈടാക്കിയത്. തൃശൂർ നഗരത്തിലും ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കളർലൈറ്റുകൾ ഘടിപ്പിച്ച ബസുകൾക്കെതിരെയും ഫുട്പാത്തിൽ കാൽനട യാത്രക്കാർക്ക് തടസമുണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കെതിരെയുമായി ആകെ 92 കേസിൽ നിന്നായി 2,65,000 രൂപ പിഴ ഈടാക്കി.