അറ്റകുറ്റപ്പണി ഏപ്രിലിൽ

Thursday 19 March 2026 12:53 AM IST

ചാലക്കുടി: ദേശീയപാതയിലെ പുഴപ്പാലത്തിന്റെ ബെയറിംഗുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ഏപ്രിൽ 10ന് തുടങ്ങാൻ തയ്യാറെടുത്ത് എൻ.എച്ച്.ഐ. കളക്ടറുടെ അനുമതിക്കായി കത്തയച്ചു. കളക്ടർ അനുമതി നൽകുന്ന മുറയ്ക്ക് വിവരം പൊലീസിന് കൈമാറും. പാലത്തിന് താഴെ നിലകെട്ടലാണ് ഇന്നലെ തുടങ്ങിയത്. മറ്റ് ചെറിയ പ്രവൃത്തികൾ രണ്ട് ദിവസത്തിനകം ആരംഭിക്കും. എറണാകുളം - തൃശൂർ ദിശയിലെ പാലത്തിന്റെ 32 ബെയറിംഗുകൾക്കാണ് തേയ്മാനം. ആറ് മാസത്തിലൊരിക്കൽ നടത്തുന്ന സാധാരണ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. 1998ലും അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഒരു പാലം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. മാസങ്ങൾ നീണ്ട പ്രവൃത്തികൾ മൂലം മദ്ധ്യകേരളത്തിൽ വലിയ ഗതാഗതക്കുരുക്കും അനുഭവിച്ചു.