റോഡ് ഷോയുമായി യു.ഡി.എഫ്

Thursday 19 March 2026 12:54 AM IST

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്.റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് ചാവക്കാട്ട് നടത്തിയ റോഡ് ഷോ ആവേശമായി. സ്ഥാനാർത്ഥി സി.എച്ച്.റഷീദ് നയിച്ച റോഡ് ഷോ മണത്തല മുല്ലത്തറ ജംഗ്ഷനിൽ നിന്നാരംഭിച്ച് ടൗൺ ചുറ്റി കൂട്ടുങ്ങൽ ചത്വരത്തിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിക്ക് യു.ഡി.എഫ് നേതാക്കളായ സി.എ.മുഹമ്മദ് റഷീദ്, എം.വി.ഹൈദരാലി, സി.എ.ഗോപപ്രതാപൻ, ആർ.വി.അബ്ദുൽ റഹീം, പി.വി.ഉമ്മർകുഞ്ഞി, ആർ.പി.ബഷീർ, എം.വി.ഷെക്കീർ, കെ.കെ.ഹംസക്കുട്ടി, ജലീൽ വലിയകത്ത്, സി.അഷ്‌റഫ്, ടി.എസ്.അജിത്ത്, ഉമ്മർ മുക്കണ്ടത്ത്, കെ.വി.ഷാനവാസ്, അരവിന്ദൻ പള്ളത്ത് തുടങ്ങിയവർ നേതൃത്വം നൽകി.