പാചക വാതക ലഭ്യതക്ക് നടപടി സ്വീകരിക്കണം
Wednesday 18 March 2026 11:57 PM IST
മാന്നാർ: പൊതുജനങ്ങൾക്ക് പാചകവാതക സിലിണ്ടറുകൾ അടിയന്തരമായി ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ മഹിളാ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡൻ്റ് ചെല്ലമ്മ രാഘവൻ അദ്ധ്യക്ഷയായി. രാഷ്ട്രീയ മഹിളാ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം ഭാരവാഹികളായി സവിത നിശീകാന്ത് (പ്രസിഡൻ്റ്), സോഫിയ സാം, പി.സുമംഗലാദേവി മാന്നാർ (വൈസ് - പ്രസിഡൻ്റ്), ടി.പി.അഖില (ജനറൽ സെക്രട്ടറി), വി.എം.കൃഷ്ണകുമാരി, ബിൻസി (സെക്രട്ടറിമാർ) ജെ.ശ്രീകല, സവിത നിശീകാന്ത്, ചെല്ലമ്മ രാഘവൻ, കെ.വിജയമ്മ (ജില്ലാ കമ്മിറ്റിയംഗങ്ങൾ) എന്നിവരടങ്ങിയ മുപ്പതംഗ നിയോജകമണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു.